നാപോളിക്കും പരിക്ക് പ്രശ്നം

- Advertisement -

ബാഴ്സലോണയെ നേരിടാൻ ഇരിക്കെ പരിക്ക് നാപോളിക്ക് പ്രശ്നമാകുന്നു. അവരുടെ പ്രധാന താരമായ ഇൻസീനെ കളിക്കുമോ എന്നതാണ് ഇപ്പോൾ ആശങ്ക. ഇന്നലെ നടന്ന ലീഗിൽ അവസാന മത്സരത്തിൽ പരിക്കേറ്റതാണ് ഇൻസിനെയ്ക്ക് വിനയായത്. ലാസിയോക്ക് എതിരായ മത്സരത്തിൽ 84ആം മിനുട്ടിൽ ആയിരുന്നു ഇൻസിനെ പരിക്കേറ്റ കളം വിട്ടത്. ഇന്നലത്തെ നാപോളിയുടെ വിജയത്തിൽ ഒരു ഗോൾ ഇൻസിനെയുടെ വകയായിരുന്നു.

ഇന്ന് കൂടുതൽ പരിശോധനകൾ നടത്തി മാത്രമെ ഇൻസിനെ ബാഴ്സലോണക്ക് എതിരെ കളിക്കുമോ ഇല്ലയോ എന്ന് പറയാൻ ആകു എന്ന് നാപോളി പരിശീലകൻ ഗട്ടുസോ പറഞ്ഞു. ഓഗസ്റ്റ് എട്ടിന് ബാഴ്സലോണയിൽ വെച്ചാണ് നാപോളിയും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടേണ്ടത്. ആദ്യ പാദത്തിൽ ഒരുവരും 1-1 എന്ന സമനിലയിൽ പിരിഞ്ഞതായിരുന്നു.

Advertisement