Site icon Fanport

പരിക്ക് മാറി നൈൻഗോളൻ തിരിച്ചു വന്നു, ഇന്റർ മിലാൻ സ്‌ക്വാഡ് അറിയാം

ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ ഇന്ന് PSV ഐന്തോവനോട് ഏറ്റു മുട്ടും. ഇന്റെരിനു നിർണായകമായ മത്സരമാണ് ഇന്നത്തേത്. ഇന്റർ മിലൻറെ അവസാന പതിനാറിലേക്കുള്ള പ്രയാണം ബാഴ്‌സലോണ സ്പർസ്‌ മത്സരത്തെയും ആശ്രയിച്ചിരിക്കും. സ്പര്സിനെക്കളിലും മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ ഇന്ററിനു മുന്നോട്ട് പോകാനാവൂ.

മുൻ റോമാ താരം റാഡ്‌ജ നൈൻഗോളൻ അപ്രതീക്ഷിതമായി തിരിച്ചെത്തി. പരിക്കിന്റെ പിടിയിലായിരുന്ന താരം യുവന്റസിനെതിരായ ഇന്റർ മിലാന്റെ മത്സരത്തിലും പങ്കെടുത്തിരുന്നില്ല. ടോട്ടൻഹാമിനെതിരായ വെംബ്ലിയിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

സ്‌ക്വാഡ്: Handanovic, Padelli, Berni, Vrsaljko, De Vrij, Ranocchia, Asamoah, Miranda, D’Ambrosio, Skriniar, Nainggolan, Borja Valero, Perisic, Brozovic, Icardi, Lautaro Martinez, Keita Balde, Politano, Candreva

Exit mobile version