Site icon Fanport

മേസൺ മൗണ്ട് ഇന്ന് കളിക്കാൻ സാധ്യതയില്ല

ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഒപ്പം ഇന്ന് അവരുടെ മധ്യനിര താരം മേസൺ മൗണ്ട് ഉണ്ടാകില്ല. ക്ലബ് ലോകകപ്പിന് ഇടയിൽ പരിക്കേറ്റ മേസൺ മൗണ്ട് പരിശീലനം പുനരാരംഭിച്ചു എങ്കിലും താരം മാച്ച് ഫിറ്റ്നസിൽ എത്തിയിട്ടില്ല. ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ ആണ് ചെൽസിയും ലില്ലെയും തമ്മിലുള്ള മത്സരം നടക്കേണ്ടത്. മൗണ്ട് അടുത്ത ലീഗ് മത്സരം മുതൽ മാച്ച് സ്ക്വാഡിൽ ഉണ്ടായേക്കും. കാലം ഹഡ്സൺ ഒഡോയും പരിക്ക് കാരണം ഇന്ന് ഉണ്ടാകില്ല.

അസ്പിലിക്വേറ്റ പരിക്ക് മാറി എത്തിയതിനാൽ ഇന്ന് ഉണ്ടാകും. ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരിക്കുന്ന റീസ് ജെയിംസ് ചില്വെൽ എന്നിവർ ഇന്നും ഉണ്ടാകില്ല.

Exit mobile version