നാലാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും വിജയം ഇല്ലാതെ മിലാൻ

20211104 003743

എ സി മിലാന്റെ ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് മോശമായി തന്നെ തുടരുന്നു. സീരി എയിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത് എങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒട്ടും തിളങ്ങാൻ മിലാന് ഇതുവരെ ആയിരുന്നില്ല. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ പോർട്ടോക്ക് എതിരെയും മിലാന് ജയിക്കാൻ ആയില്ല. 1-1 എന്ന സമനിലയിൽ ആണ് ഇന്നത്തെ മത്സരം അവസാനിച്ചത്. ഇന്ന് മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ലൂയിസ് ഡയസിലൂടെ സന്ദർശകരായ പോർട്ടോ ലീഡ് എടുത്തു.

ഇതിനു മറുപടി നൽകാൻ മിലാന് രണ്ടാം പകുതി ആകേണ്ടി വന്നു. 61ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു മിലാൻ സമനില നേടി. സമനിലയോടെ പോർട്ടോ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാമത് എത്തി. ഒരു പോയിന്റ് മാത്രമുള്ള മിലാൻ അവസാന സ്ഥാനത്ത് ആണ് ഉള്ളത്.

Previous articleവിനീഷ്യസ് ബെൻസീമ കൂട്ടുകെട്ടിന്റെ മികവിൽ റയൽ മാഡ്രിഡ് വിജയം
Next articleയൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1000 ഗോളടിക്കുന്ന ആദ്യ ടീമായി റയൽ മാഡ്രിഡ്