
ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ബാഴ്സലോണയേയും മെസ്സിയേയും പോർച്ചുഗൽ ടീമായ സ്പോർടിംഗ് ലിസ്ബൺ വരവേറ്റത് കൗതുകമായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ഒപ്പം ‘റൊണാൾഡോ ലോകത്തിൽ ഒന്നാമൻ’ എന്ന എഴുത്തും വെച്ചായിരുന്നു ബാഴ്സ സംഘത്തെ സ്പോർടിംഗ് ആരാധകർ വരവേറ്റത്.
സ്പോർടിംഗ് ലിസ്ബണിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ വളർന്നു വന്നത്. 1997 മുതൽ സ്പോർടിംഗ് ലിസ്ബന്റെ ഭാഗമായിരുന്ന റൊണാൾഡോ 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത് വരെ ക്ലബിലുണ്ടായിരുന്നു.
കൂറ്റൻ ബോർഡുകൾ ഉയർത്തിയെങ്കിലും മെസ്സിയും സംഘവും മൂന്നു പോയന്റുമായി തന്നെയാണ് പോർച്ചുഗലിൽ നിന്ന് മടങ്ങിയത്. മെസ്സിയുടെ ഫ്രീകിക്കിൽ നിന്ന് പിറന്ന ഓൺ ഗോളായിരുന്നു ബാഴ്സയുടെ വിജയം ഉറപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial