Site icon Fanport

മെസ്സി, ചാമ്പ്യൻസ് ലീഗ് ഈ ആഴ്ചയിലെ താരം

ഈ കഴിഞ്ഞ ആഴ്ചയിൽ മികച്ച ചാമ്പ്യൻസ് ലീഗ് താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക് ലഭിച്ചു. ആരാധകർ വോട്ടിംഗിലൂടെ ആയിരുന്നു മെസ്സിയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നടത്തിയ പ്രകടനമാണ് മെസ്സിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മെസ്സി ലിവർപൂളിനെതിരെ രണ്ട് ഗോളുകൾ നേടി 3-0ന്റെ വിജയം ബാഴ്സലോണക്ക് ഉറപ്പിച്ച് കൊടുത്തിരുന്നു.

മെസ്സി നേടിയ ഫ്രീകിക്കും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. മെസ്സിയെ കൂടാതെ ബാഴ്സലോണയുടെ തന്നെ സുവാരസ്, അയാക്സിന്റെ വാം ഡി ബീക്, ഡി യോംഗ് എന്നിവരും മികച്ച താരത്തിനായുള്ള മത്സരത്തിനുണ്ടായിരുന്നു. എന്നാൽ മെസ്സി ബഹുഭൂരിപക്ഷം വോട്ടും നേടി പുരസ്കാരം സ്വന്തമാക്കുകയായിരുന്നു.

Exit mobile version