“മെസ്സി ഫുട്ബോളിന്റെ ദൈവം” – ജോസെ മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി ജോസെ മൗറീനോ. ബാഴ്സലോണ താരം ഫുട്ബോളിന്റെ ദൈവം ആണെന്നായിരുന്നു ജോസെയുടെ പ്രതികരണം. ലിവർപൂളിനെതിരെ മെസ്സി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ജോസെയുടെ വാക്കുകൾ. മെസ്സി ലിവർപൂളിനെ നടത്തിയത് അത്ഭുതമാണെന്ന് ജോസെ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മെസ്സി നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ബാഴ്സലോണ 3-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. ലിവർപൂൾ ധൈര്യത്തോടെ കളിച്ചു എന്നും എന്നാൽ ഫുട്ബോളിന്റെ ദൈവമായ മെസ്സി അവരെ തകർത്തെന്നും ആയിരുന്നു ജോസെയുടെ വാക്കുകൾ. മെസ്സി ആയിരുന്നു ഇരു ടീമുകൾക്ക് ഇടയിൽ ഉള്ള വ്യത്യാസം എന്നും അദ്ദേഹം പറഞ്ഞു‌. ബാഴ്സലോണയിൽ നിരവധി നല്ല താരങ്ങൾ ഉണ്ട് എങ്കിലും മെസ്സി അവർക്കൊക്കെ ബഹുദൂരം മേലെ ആണെന്നു ജോസെ പറഞ്ഞു.