Site icon Fanport

മെസ്സിയുടെ അത്ര ഗോളുകൾ നേടലാണ് ലക്ഷ്യം എന്ന് ഹാരി കെയ്ൻ

ലയണൽ മെസ്സിയുടെ അത്ര ഗോളുകൾ അടിക്കുകയാണ് തന്റെ ലക്ഷ്യം എന്ന് ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ. മെസ്സിയും റൊണാൾഡോയും ആണ് തങ്ങളെ പോലുള്ള താരങ്ങൾക്ക് മാതൃകയാകുന്നത് എന്നും അവരെപോലെ ആകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും കെയ്ൻ പറഞ്ഞു. റൊണാൾഡോയും മെസ്സിയും 50ൽ അധികം ഗോളുകൾ സീസണിൽ അടിച്ചിരുന്നത് അവരുടെ മികവ് കാണിക്കുന്നു എന്നും കെയ്ൻ പറഞ്ഞു.

മെസ്സി അടിക്കുന്നതിനേക്കാൾ ഗോൾ അടിക്കാൻ കഴിഞ്ഞില്ല എങ്കിലും മെസ്സി അടിക്കുന്ന അത്ര ഗോളുകൾ എങ്കിലും ഒരോ സീസണിലും അടിക്കുകയാണ് ഭാവിയിലെ തന്റെ ലക്ഷ്യം എന്നും കെയ്ൻ പറഞ്ഞു. മെസ്സിക്ക് എതിരെ ഇന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ഇരിക്കുകയാണ് കെയ്ൻ. മെസ്സിയെ പോലുള്ള എതിരാളികൾക്ക് എതിരെ കളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും കെയ്ൻ പറഞ്ഞു.

Exit mobile version