“ജേഴ്സി ചോദിച്ചിട്ട് മെസ്സി തന്നില്ല” – അൽഫോൺസോ ഡേവിസ്

- Advertisement -

ബയേണിന്റെ യുവതാരം അൽഫോണോസോ ഡേവിസ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ടീനേജ് താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി വളരുകയാണ്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ലയണൽ മെസ്സി. അന്ന് ബാഴ്സലോണക്ക് എതിരായ മത്സര ശേഷം താൻ മെസ്സിയോട് മെസ്സിയുടെ ജേഴ്സി ആവശ്യപ്പെട്ടു എങ്കിലും മെസ്സി തന്നില്ല എന്ന് ഡേവിസ് പറഞ്ഞു.

8-2ന്റെ വലിയ പരാജയം ഏറ്റുവാങ്ങിയതിനാൽ മെസ്സി സങ്കടത്തിലും ദേഷ്യത്തിലും ആയിരുന്നു എന്നും അതാകാം തന്റെ ആവശ്യത്തെ മെസ്സി നിരസിച്ചത് എന്നും ഡേവിസ് പറഞ്ഞു. തന്റെ സ്വപ്നമായിരുന്നു മെസ്സിയെ പോലൊരു താരത്തിന് എതിരെ കളിക്കുക എന്നത്. ജേഴ്സി കിട്ടാത്തതിൽ സങ്കടമില്ല എന്നും അടുത്ത തവണ മെസ്സിയുമായി ഏറ്റുമുട്ടുമ്പോൾ ജേഴ്സി ചോദിച്ച് വാങ്ങും എന്നും ഡേവിസ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ ഫൈനലിലേക്കുള്ള യാത്ര സ്വപ്ന തുല്യമാണെന്നും ഇതിലും വലുത് ഒന്നും ആഗ്രഹിക്കാൻ ആവില്ല എന്നും ഡേവിസ് പറഞ്ഞു.

Advertisement