Site icon Fanport

മെസ്സിയുടെ പരിക്ക് സാരമുള്ളതല്ല, ബയേണെതിരെ ഉണ്ടാകും

മെസ്സിയുടെ പരിക്കിൽ ആശങ്ക വേണ്ട എന്ന് ബാഴ്സലോണ. നാപോളിക്ക് എതിരായ മത്സരത്തിൽ മെസ്സിക്ക് ഏറ്റ പരിക്ക് ആരാധകരെ ആശങ്കയിൽ ആക്കിയിരുന്നു. എന്നാൽ പരിക്ക് സാരമുള്ളതല്ല എന്നും ബയേണെതിരാറ്റ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെസ്സി ഉണ്ടാകും എന്നും ബാഴ്സലോണ അറിയിച്ചു. നാപോളിക്ക് എതിരായ മത്സരത്തിൽ കൗലിബലിയുടെ ചവിട്ട് കൊണ്ടായിരുന്നു മെസ്സി വീണത്.

ആ ഫൗളിന് പെനാൾട്ടി കിട്ട് ബാഴ്സലോണ മൂന്നാം ഗോൾ നേടിയിരുന്നു എങ്കിലും മെസ്സി വേദനയോടെ ആയിരുന്നു മത്സരം പൂർത്തിയാക്കിയത്. മെസ്സി കളിക്കും എന്നത് ബയേണെതിരെ ബാഴ്സലോണക്ക് ആത്മവിശ്വാസം നൽകും. മികച്ച ഫോമിൽ ഉള്ള ബയേണെ മറികടക്കുക ബാഴ്സലോണക്ക് ഒട്ടും എളുപ്പമാകില്ല. വെള്ളിയാഴ്ച ആണ് ക്വാർട്ടർ മത്സരം നടക്കുന്നത്.

Exit mobile version