തോൽവിയിലും ചാമ്പ്യൻസ് ലീഗ് റെക്കോർഡിട്ട് മെസ്സിയും ഇനിയെസ്റ്റയും

ക്വാർട്ടർ ഫൈനലിൽ റോമയോട് തോൽവി വഴങ്ങി പുറത്തായെങ്കിലും മെസ്സിക്കും ഇനിയെസ്റ്റക്കും ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ്. ഒരുമിച്ച് 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാർ എന്ന റെക്കോർഡാണ് മെസ്സിയും ഇനിയെസ്റ്റയും സ്വന്തം പേരിലാക്കിയത്. ഒരുമിച്ച് 96 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച പുയോൾ- ചാവി സഖ്യത്തിന്റെ റെക്കോർഡാണ് ഇരുവരും മറികടന്നത്.

ഇനിയെസ്റ്റ 131 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഇതുവരെ കളിച്ചപ്പോൾ മെസ്സി 124 മത്സരങ്ങൾ കളിച്ചു. ഒരുമിച്ച് 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനും ഇരുവർക്കുമായി. 2006, 2008, 2011, 2015 വർഷങ്ങളിലായിരുന്നു ഇത്.  പക്ഷെ ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ ഇനിയൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരുവരും ഒരുമിക്കുമോ എന്നത് സംശയമാണ്. ആന്ദ്രെ ഇനിയെസ്റ്റ ഈ സീസൺ അവസാനത്തോടെ ബാഴ്സയോട് വിട പറയാൻ ഉള്ള സാധ്യത കൂടുതലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മിത്ത്, വാർണർ, ബാൻക്രോഫ്റ് എന്നിവർ ക്രിക്കറ്റ് ഓസ്ട്രേലിയ കരാറിന് പുറത്ത്
Next articleദക്ഷിണാഫ്രിക്കന്‍ താരത്തെ നിഷ്പ്രഭമാക്കി സൈന രണ്ടാം റൗണ്ടിലേക്ക്