Site icon Fanport

“മെസ്സിയാണ് ഏറ്റവും വലിയ താരം, പ്ലേ സ്റ്റേഷനിൽ മാത്രം കാണുന്നത് ഗ്രൗണ്ടിൽ മെസ്സി കാണിക്കും” – ഗട്ടുസോ

മെസ്സിക്ക് തുല്യമായി ഒരു താരവും ലോക ഫുട്ബോളിൽ ഇല്ല എന്ന് ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസവും നാപോളിയുടെ പരിശീലകനുമായ ഗട്ടുസോ. നാളെ ചാമ്പ്യൻസ് ലീഗിൽ മെസ്സിയെ നേരിടാൻ ഇരിക്കുകയാണ് ഗട്ടുസോയുടെ നാപോളി. മെസ്സിയെ എങ്ങനെ പിടിച്ചുകെട്ടും എന്ന് അറിയില്ല എന്നും ഗട്ടുസോ പറഞ്ഞു. അർജന്റീന ഇതിഹാസം മറഡോണയെക്കാൾ വലിയ താരമാണ് മെസ്സിയെന്നും ഗട്ടുസോ പറഞ്ഞു.

മെസ്സി ലോക ഫുട്ബോളിലെ എല്ലാവർക്കും മാതൃകയാണ്‌. മെസ്സി ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാറില്ല എന്നും ഗ്രൗണ്ടിൽ മാത്രമാണ് മെസ്സി സംസാരിക്കാറുള്ളൂ എന്നും ഗട്ടുസോ പറഞ്ഞു. പ്ലേ സ്റ്റേഷനിൽ മാത്രമുള്ള അത്ഭുതങ്ങൾ പിച്ചിൽ കാണിക്കാൻ മെസ്സിക്ക് മാത്രമേ ആകു എന്നും ഗട്ടുസോ കൂട്ടിച്ചേർത്തു.

Exit mobile version