മെസ്സിയും ഡെംബലെയും തിരികെയെത്തി, ഇന്ററിനെരെയുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന നിർണായക മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സ്വന്തം ഹോം ഗ്രൗണ്ടിൽ ഇന്റർ മിലാനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. പരിക്ക് മാറി മെസ്സിയും ഡെംബലെയും ടീമിൽ തിരികെ എത്തിയിട്ടുണ്ട്. സീസൺ തുടക്കം മുതൽ ഇരു താരങ്ങളും പരിക്കിന്റെ പിടിയിലായിരുന്നു. മെസ്സി ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ഇതുവരെ കളിച്ചത്.

യുവതാരം അൻസു ഫതിയും ഡിഫംഡർ ഉംറ്റിറ്റിയും പരിക്ക് കാരണം സ്ക്വാഡിൽ ഇടം നേടിയില്ല. സുവാരസ്, ഗ്രീസ്മൻ തുടങ്ങി മറ്റു പ്രമുഖരെല്ലാം സ്ക്വാഡിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വിജയിക്കാൻ ആയിരുന്നില്ല.

ബാഴ്സലോണ സ്ക്വാഡ്;

Previous articleബാഴ്സലോണക്ക് എതിരെ ഇന്റർ നിരയിൽ ലുകാകു ഉണ്ടാവില്ല
Next articleടോസ് നേടിയ ഇന്ത്യക്ക് ബാറ്റിംഗ്