നെയ്മറിനെയും ദിബാലയെയും പിന്തള്ളി മെസ്സി ചാമ്പ്യൻസ് ലീഗിലെ താരം

കഴിഞ്ഞ ആഴ്ചയിലെ ചാമ്പ്യൻസ് ലീഗിലെ മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ടോട്ടൻഹാമിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം പരിഗണിച്ചാണ് മെസ്സി വിജയിയായത്. മത്സരത്തിൽ വെംബ്ലിയിൽ 4-2ന് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും വിജയിച്ച ബാഴ്‌സലോണ.

മത്സരത്തിൽ രണ്ടു ഗോൾ നേടിയ മെസ്സി മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. രണ്ടു ഗോളിന് പുറമെ മെസ്സിയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. ഹാട്രിക് പ്രകടനം നടത്തിയ നെയ്മറിന്റെയും ദിബാലയുടെയും ജെക്കോയുടെയും പ്രകടനത്തെ മറികടന്നാണ് മെസ്സി വിജയിയായത്.

Exit mobile version