ക്രിസ്റ്റ്യാനോയുടെ പ്രകടനം അത്ഭുപ്പെടുത്തി എന്ന് മെസ്സി

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ഹാട്രിക്ക് പ്രകടനത്തെ പ്രശംസിച്ച് ലയണൽ മെസ്സി രംഗത്ത്. ആദ്യ പാദത്തിൽ 2-0ന് തോറ്റിരുന്ന യുവന്റസിനെ രണ്ടാം പാദത്തിൽ ഹാട്രിക്ക് അടിച്ച് ക്വാർട്ടറിൽ എത്തിക്കാൻ റൊണാൾഡോയ്ക്ക് ആയിരുന്നു. ഈ പ്രകടനത്തെ ആണ് മെസ്സി പ്രശംസിച്ചത്. റൊണാൾഡോയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് മെസ്സി പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിലേക്ക് കടക്കും എന്നാണ് താൻ കരുതിയത്. അത്ലറ്റിക്കോ മാഡ്രിഡ് അത്ര കരുത്തുറ്റ നിലയിലായിരുന്നു ഉള്ളത്. പക്ഷെ തന്റെ വിലയിരുത്തലുകൾ ഒക്കെ മറികടന്ന് റൊണാൾഡോയും യുവന്റസും മുന്നേറി എന്ന് മെസ്സി പറഞ്ഞു‌ ഈ പ്രകടനം തനിക്ക് സർപ്രൈസ് ആയിരുന്നു എന്നും. റൊണാൾഡോയ്ക്ക് അത് മാന്ത്രിക രാത്രി ആയിരുന്നെന്നും മെസ്സി പറഞ്ഞു.

മെസ്സിയുടെ ഈ വാക്കുകൾ ഫുട്ബോൾ ലോകത്തിനും സന്തോഷം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി ബാഴ്സലോണയെ മെസ്സിയും ക്വാർട്ടറിൽ എത്തിച്ചിരുന്നു.