ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേട്ടം തികച്ച് മെസ്സി

- Advertisement -

ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ട ഗോൾ നേടി ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി മെസ്സി. ചാമ്പ്യൻസ് ലീഗിൽ 98 ഗോളുകളുമായി മത്സരം തുടങ്ങിയ മെസ്സി മത്സരത്തിന്റെ മൂന്നാമത്തെ മിനുട്ടിൽ തന്നെ ഗോൾ വേട്ട തുടങ്ങി. മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയായിരുന്നു ഇത്. 117 ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയാണ് മെസ്സിക്ക് മുൻപിലുള്ളത്.

രണ്ടാം പകുതിയിൽ ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോളും നേടിയാണ് മെസ്സി 100 ഗോൾ നേട്ടം കൈവരിച്ചത്. 100 ഗോൾ നേടിയ മറ്റൊരു താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 123 മത്സരങ്ങളിൽ നിന്നാണ് മെസ്സി 100 ഗോൾ നേട്ടം സ്വന്തമാക്കിയത്. 137 മത്സരങ്ങളിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ ഗോളുകളുടെ കാര്യത്തിൽ സെഞ്ചുറി അടിച്ചത്.

മത്സരത്തിൽ ചെൽസിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement