Site icon Fanport

മെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ

മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്ന് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ കൂട്ടീഞ്ഞോ. ടോട്ടൻഹാമിനെതിരായ മത്സരത്തിന് ശേഷമാണു മെസ്സിയെ പ്രശംസിച്ച്കൊണ്ട് കൂട്ടീഞ്ഞോ രംഗത്തെത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി രണ്ടു ഗോളുകളും നേടിയിരുന്നു. മെസ്സിയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ തട്ടി പുറത്തു പോവുകയും ചെയ്തിരുന്നു.

“മെസ്സി എക്കാലത്തെയും മികച്ച താരമാണ്, മെസ്സി എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്, മെസ്സി രണ്ടു ഗോൾ നേടിയതിൽ ഞാൻ സന്തോഷവാനാണ്” കൂട്ടീഞ്ഞോ പറഞ്ഞു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ കൂട്ടീഞ്ഞോയുടെ ഗോളിന് പിന്നിലും മെസ്സിയുടെ കരങ്ങൾ ആയിരുന്നു.  മത്സരത്തിൽ മെസ്സിയുടെ ഇരട്ട ഗോളുകളും കൂട്ടീഞ്ഞോയുടെയും റാകിറ്റിച്ചിന്റെയും ഗോളുകളുടെ പിൻബലത്തിൽ ബാഴ്‌സലോണ ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Exit mobile version