Site icon Fanport

ചെൽസിക്ക് ആശ്വാസം, കാന്റെയും മെൻഡിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങും

ചാമ്പ്യൻസ് ലീഗിന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന ചെൽസിക്ക് ആശ്വാസം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ചെൽസിയുടെ പ്രധാന താരങ്ങളായ കാന്റെയും മെൻഡിയും പരിക്ക് മാറി ചെൽസി നിരയിൽ ഇറങ്ങും. ചെൽസി പരിശീലകൻ തോമസ് ടൂഹൽ തന്നെയാണ് ഇരു താരങ്ങളും പരിക്ക് മാറി ഫിറ്റ് ആയെന്ന് അറിയിച്ചത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് കാന്റെയും മെൻഡിയും.

ഇരുവരും പരിക്ക് മാറി തിരിച്ചെത്തുന്നത് ചെൽസിക്ക് ആശ്വാസം നൽകും. ആസ്റ്റൺ വില്ലക്കെതിരായ ചെൽസിയുടെ അവസാന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ഗോൾ കീപ്പർ മെൻഡിക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെൻഡിക്ക് പകരം കെപ അരിസബലാഗയാണ് ചെൽസി ഗോൾ വല കാത്തത്. ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്.

Exit mobile version