Site icon Fanport

“കിട്ടാൻ സാധ്യതയില്ലാത്തവരെ ആണ് നമ്മൾ കൂടുതൽ സ്നേഹിക്കുക” – സിദാന് മറുപടിയുമായി പി എസ് ജി പരിശീലകൻ

എമ്പപ്പെയെ കുറിച്ചുള്ള സിദാന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി പി എസ് ജി പരിശീലകൻ ടുക്കൽ. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും പി എസ് ജിയും പരസ്പരം ഏറ്റുമുട്ടാൻ ഇരിക്കുകയാണ്. ഇന്നലെ താൻ എമ്പപ്പെയുമായി സ്നേഹത്തിലാണെന്ന് സിദാൻ പറഞ്ഞിരുന്നു. എമ്പപ്പെയെന്ന വ്യക്തിയെയും കളിക്കാരനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും പറയുകയും ഒരിക്കൽ താരം റയലിൽ എത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ സിദാന്റെ സ്നേഹം എത്രത്തോളമാണെന്ന് അറിയില്ല എന്നും എന്നാൽ എമ്പപ്പെയെ പി എസ് ജി ഏറെ സ്നേഹിക്കുന്നുണ്ട് എന്നും താരവും ക്ലബും സന്തോഷത്തിലാണെന്നും ടുക്കൽ പറഞ്ഞു. എമ്പപ്പയുടെ ചുറ്റുമാണ് പി എസ് ജിയുടെ ഭാവി ക്ലബ് കാണുന്നത് എന്നും ടുക്കൽ പറഞ്ഞു. നമുക്ക് കിട്ടാത്തവരെയാണ് നമ്മൾ എന്നും കൂടുതൽ സ്നേഹിക്കുക എന്നും സിദാനെ പരിഹസിച്ചു കൊണ്ട് ടുക്കൽ പറഞ്ഞു. റയൽ മാഡ്രിഡിൽ സിദാന് സ്നേഹമുള്ള താരങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ടുക്കൽ പറഞ്ഞു.

Exit mobile version