Site icon Fanport

പിഎസ്ജിക്ക് തിരിച്ചടി, ചാമ്പ്യൻസ് ലീഗിൽ എംബപ്പെ ഇറങ്ങില്ല

ചാമ്പ്യൻസ് ലീഗിലിറങ്ങുന്ന പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയായി എംബപ്പെയുടെ അഭാവം. പരിക്കേറ്റ ഫ്രെഞ്ച് യുവതാരം എംബപ്പെ ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളത്തിലിറങ്ങില്ല. നെയമർ, വെരാട്ടി,ഡ്രാക്സ്ലർ,ഇക്കാർഡി എന്നിവർക്ക് പുറമേ എംബപ്പെയും ഇല്ലാതിരിക്കുന്നത് പിഎസ്ജിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്.

നടന്ന ഫ്രഞ്ച് ലീഗിൽ കളിയുടെ 74ആം മിനുട്ടിൽ എംബപ്പെയെ കോച്ച് തോമസ് ടൂഹൽ സബ് ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായുള്ള മുന്നൊരുക്കം എന്നാണ് അന്ന് പറഞ്ഞതെങ്കിലും എംബപ്പെയുടെ തുടയ്ക്കേറ്റ പരിക്കാണ് കാരണം എന്നാണിപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്താൻ പിഎസ്ജിക്കായിരുന്നു. ഫൈനലിൽ പിഎസ്ജിയെ കിംഗ്സ്ലി കോമന്റെ ഗോളിൽ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ആയിരുന്നു യൂറോപ്യൻ ചാമ്പ്യന്മാരായത്.

Exit mobile version