Site icon Fanport

ഇരുപതാം വയസ്സിൽ തന്നെ റൊണാൾഡോയുടെ ഗോൾ വേട്ടയ്ക്ക് ഒപ്പമെത്തി എമ്പപ്പെ

വയസ്സ് ഇരുപത് മാത്രമെ ആവുന്നുള്ളൂ എങ്കിലും എമ്പപ്പെ ഇതിനകം തന്നെ ഫുട്ബോൾ ലോകത്തെ താൻ ആണ് ഇനി ഭരിക്കാൻ പോകുന്നത് എന്ന സൂചനകൾ നൽകി കഴിഞ്ഞു. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരം റൊണാൾഡോയ്ക്ക് ഒപ്പം എമ്പപ്പെ എത്തി.

ഇന്നലെ എമ്പപ്പെ നേടിയത് ചാമ്പ്യൻസ് ലീഗിലെ എമ്പപ്പെയുടെ പതിനാലാം ഗോൾ ആയിരുന്നു. ബ്രസീൽ ഇതിഹാസം റൊണാൾഡോ തന്റെ കരിയറിൽ ആകെ നേടിയത് 14 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ആയിരുന്നു. 24 മത്സരങ്ങളിൽ നിന്നാണ് എമ്പപ്പെ 14 ഗോളുകളിൽ എത്തിയത്. 40 മത്സരങ്ങളിൽ നിന്നായിരുന്നു റൊണാൾഡോയുടെ 14 ഗോളുകൾ.

Exit mobile version