ബെൻസീമയുടെ റെക്കോർഡ് മറികടന്ന് എംബാപ്പെ

- Advertisement -

ചാംപ്യൻസ് ലീഗിൽ 10 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി പി എസ് ജി യുടെ കിലിയൻ എംബാപ്പെക്ക് സ്വന്തം. ബയേണിന് എതിരെ ഇന്നലെ ഗോൾ നേടിയതോടെയാണ് ഫ്രഞ്ച് താരം റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റയൽ താരം കരീം ബെൻസീമയുടെ റെക്കോർഡാണ് ഈ 18 കാരൻ തകർത്തത്. ബെൻസീമ 20 വയസിലാണ് 10 ഗോളുകൾ പൂർത്തിയാക്കിയത് എങ്കിൽ എംബാപ്പെ 18 വയസിലാണ് ഈ നേട്ടം കൈവരിച്ചത്.

മെസ്സി, റൗൾ, റൂണി എന്നിവരെല്ലാം പത്ത് ഗോളുകൾ പൂർത്തിയാക്കിയത് 20 വയസ്സ് പിന്നിട്ട ശേഷമാണ് എന്നത് താരത്തിന്റെ ഈ നേട്ടത്തിന്റെ മികവ് കൂട്ടുന്നു. മെസ്സിയും റൗളും 10 ചാംപ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാകുമ്പോൾ 21 വയാസായിരുന്നെങ്കിൽ റൂണിക്ക് 22 ആം വയസിൽ മാത്രമാണ് നേട്ടം പൂർത്തിയാക്കാനായത്. കഴിഞ്ഞ സീസണിൽ സെമി ഫൈനൽ കളിച്ച മോണക്കോകൊപ്പം 6 ഗോളുകൾ നേടിയ എംബാപ്പെ പക്ഷെ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പി എസ് ജി ക്കായി 4 ഗോളുകൾ നേടി. നിലവിലെ ഫോമിൽ താരം ഇനിയും വർഷങ്ങൾ പിന്നിടുമ്പോൾ ചാംപ്യൻസ് ലീഗിലെ പല ഗോൾ റെക്കോർഡുകളും തകരാൻ സാധ്യതയുണ്ട്. നിലവിൽ പി എസ് ജി യിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന താരം വരും സീസണിൽ പി എസ് ജി യുടെ സ്ഥിരം താരമാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement