എമ്പപ്പെയും നെയ്മറും റയലിനെതിരെ ഇല്ലാത്തത് ആശ്വാസം എന്ന് വരാനെ

ചാമ്പ്യൻസ് ലീഗിൽ ഈ ആഴ്ച റയലും പി എസ് ജിയും തമ്മിൽ ഉള്ള മത്സരമാണ് നടക്കേണ്ടത്. പി എസ് ജി അവരുടെ പ്രധാന താരങ്ങൾ ഇല്ലാതെ ആയിരിക്കും റയലിനെതിരെ ഇറങ്ങുന്നത്. പി എസ് ജിയുടെ നെയ്മറും എമ്പപ്പെയും കവാനിയും റയലിനെതിരെ കളിക്കില്ല. എമ്പപ്പെയും കവാനിയും പരിക്ക് കാരണമാണ് ബുദ്ധിമുട്ടുന്നത് എങ്കിൽ നെയ്മറിന് വിലക്കാണ് പ്രശ്നം. ഈ സീസണിൽ ആദ്യ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നെയ്മറിന് വിലക്ക് കാരണം നഷ്ടമാകും.

പി എസ് ജി ഇതിൽ നിരാശയിലാണെങ്കിലും റയൽ മാഡ്രിഡ് ഇതിൽ ആശ്വാസത്തിലാണ്. എമ്പപ്പെയും നെയ്മറും ഈ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് താരങ്ങളാണെന്നും അതുകൊണ്ട് അവരെ നേരിടേണ്ടി വരില്ല എന്നത് ആശ്വാസമാണെന്നും റയലിന്റെ സെന്റർ ബാക്ക് വരാനെ പറഞ്ഞു. ഇവരില്ല എങ്കിലും പി എസ് ജി ശക്തമായ ടീമാണ്. ഒപ്പം അവരുടെ ഹോമിലാണ് മത്സരവും. റയൽ അത്ര മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമെ പി എസ് ജിയെ പരാജയപ്പെടുത്താൻ ആവുകയുള്ളൂ എന്നും വരാനെ പറഞ്ഞു‌. ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് തന്നെയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.