മാറ്റിചും സാഞ്ചേസും ടീമിൽ, ബാഴ്സക്ക് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിനായുള്ള 22 അംഗ സ്ക്വാഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. ഇന്ന് 22 അംഗ സ്ക്വാഡ് കാറ്റലോണിയയിൽ എത്തും. പരിക്ക് കാരണം പുറത്തായിരുന്ന മാറ്റിച്, സാഞ്ചസ്, ഡാർ‌മിയൻ എന്നിവരെ 22 അംഗ സ്ക്വാഡിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. സസ്പെൻഷനിൽ ആണെങ്കിലും ലെഫ്റ്റ് ബാക്കായ ലൂക്ക് ഷോയും ബാഴ്സലോണയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ആദ്യ പാദത്തിൽ ബാഴ്സലോണയോട് ഒരു ഗോളിന് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് നാളെ ഒരു അത്ഭുതം കൂടെ നടത്തേണ്ടി വരും സെമി കാണണമെങ്കിൽ. പ്രീ ക്വാർട്ടറിൽ സമാനമായി പി എസ് ജിക്ക് എതിരെ തിരിച്ചുവരവ് നടത്തി ആയിരുന്നു യുണൈറ്റഡ് ക്വാർട്ടറിലേക്ക് വന്നത്.

സ്ക്വാഡ്;
David De Gea, Sergio Romero, Lee Grant, Diogo Dalot, Matteo Darmian, Ashley Young, Phil Jones, Victor Lindelof, Marcos Rojo, Chris Smalling, Luke Shaw, Fred, Nemanja Matic, Scott McTominay, Andreas Pereira, Paul Pogba, Jesse Lingard, Juan Mata, Anthony Martial, Alexis Sanchez, Romelu Lukaku, Marcus Rashford.

Advertisement