
ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെതിരായ മത്സരം സവിശേഷമായതെന്ന് റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ യുവന്റസ് റയൽ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ പ്രതികരണം. ടൂറിനിൽ വെച്ചാണ് കഴിഞ്ഞ സീസൺ ഫൈനലിന്റെ തനിയാവർത്തനം നടക്കുന്നത്.
ഇരു ടീമുകൾക്കും വേണ്ടി കളിച്ചിട്ടുള്ള താരമാണ് സിദാൻ. യുവന്റസിൽ നിന്നാണ് റയലിലേക്ക് സിദാൻ ചുവട്മാറ്റിയത്. ഫ്രഞ്ച് ലീഗിൽ നിന്നും സീരി എയിൽ എത്തിയ സിദാൻ ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് വേണ്ടി 151 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial