ഇലക്ഷൻ ഡ്യൂട്ടി, മാർസെലോയ്ക്ക് ചെൽസിക്ക് എതിരായ രണ്ടാം പാദം നഷ്ടമായേക്കും

09164116

റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്ക് എതിരായ രണ്ടാം പാദം നഷ്ടമാകുന്നത്. പകരം തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളത് കൊണ്ടാണ്. മാഡ്രിഡിൽ അടുത്ത ആഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഓഫീസറായി ജോലി ചെയ്യാൻ ഗവണ്മെന്റ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് മാർസെലോ.

മാർസെലോ നേരത്തെ തന്നെ സ്പാനിഷ് പൗരത്വം എടുത്തിരുന്നു. സ്പാനിഷ് പൗരന്മാർക്ക് ഇത്തരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉണ്ടാകും. മുമ്പും ഫുട്ബോൾ താരങ്ങൾക്ക് ഇങ്ങനെ ഇലക്ഷൻ ഡ്യൂട്ടി ലഭിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ മത്സരം ഉണ്ടെങ്കിൽ താരങ്ങൾക്ക് ഇളവ് കൊടുക്കാറുണ്ട്. ഇപ്പോൾ മാർസലോയ്ക്കും ആ ഇളവ് കൊടുക്കും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്‌

Previous article2007ൽ റോമയ്ക്ക് എതിരെ നടത്തിയ പോലൊരു പ്രകടനമാണ് നാളെ വേണ്ടത് എന്ന് ഒലെ
Next articleഅര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും പാണ്ടേയും, ഇന്നിംഗ്സിന് വേഗത നല്‍കി അവസാന ഓവറുകളില്‍ കെയിന്‍ വില്യംസണ്‍