“മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന്” – സിമിയോണി

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്നതിന് മുന്നോടിയായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാനോളം പ്രശംസിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് ഡീഗോ സിമിയോണി പറഞ്ഞു. ഈ ടീമിൽ ബലഹീനതകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും സിമിയോണി പറഞ്ഞു.

“കഴിഞ്ഞ 14 മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രം പരാജയപ്പെട്ട ഒരു ടീമിനെയാണ് ഞങ്ങൾ നേരിടുന്നത്,” സിമിയോണി പറഞ്ഞു. “പുതിയ മാനേജർ റാൽഫ് റാങ്‌നിക്കിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫുട്ബോൾ ആണ് കാഴ്ചവെക്കുന്നത്. പുതിയ മാനേജർ വന്നതിന് ശേഷം അവർ മെച്ചപ്പെട്ടു, അവർ ഇതിനകം തന്നെ ലീഗിൽ നാലാമത് എത്തി” സിമിയോണി പറയുന്നു.

എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും പോലെ ഇതും വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരിക്കും എന്നും സിമിയോണി പറയുന്നു.

Exit mobile version