ബയേണ് ഇത് റെക്കോർഡ്, പഴങ്കഥ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റോമ വധം

ഇന്നലെ ബാഴ്സലോണയെ 8-2ന് പരാജപ്പെടുത്തിയതോടെ ബയേൺ മ്യൂണിക്ക് പുതിയ ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിലെ ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡാണ് ബയേൺ ഇന്നലെ കുറിച്ചത്. ഇതുവരെ ആ റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു സ്വന്തമാക്കി വെച്ചിരുന്നത്. 2007ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ടീമായ റോമക്ക് എതിരെ ആയിരിന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്ര വിജയം.

അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റോമയെ 7-1 എന്ന സ്കോറിനായിരുന്നു പരാജയപ്പെടുത്തിയത്‌. ചാമ്പ്യൻസ് ലീഗിൽ ഒരു നോക്കൗട്ട് മത്സരത്തിൽ ആദ്യമായാണ് ഒരു ടീം 8 ഗോളുകൾ അടിക്കുന്നത്. ആ റെക്കോർഡും ഇനി ബയേണിന് സ്വന്തം. ബാഴ്സലോണ ഇതിനു മുമ്പ് ഏഴ് ഗോൾ വഴങ്ങിയത് 70 വർഷങ്ങൾക്ക് മുമ്പായിരുന്നു. 1949ൽ ആയിരുന്നു അത്. അവസാനമായി എട്ടു ഗോൾ വഴങ്ങിയത് 1946ൽ ഒരു കോപ ഡെൽ റേ മത്സരത്തിൽ സെവിയ്യക്ക് എതിരെയുമായിരുന്നു.

Exit mobile version