Site icon Fanport

ബയേണിൽ പ്രശ്നങ്ങൾ, സിറ്റിക്ക് എതിരായ മത്സര ശേഷം മാനെ സാനെയുടെ മുഖത്ത് അടിച്ചത് ആയി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സര ശേഷം ബയേൺ മ്യൂണിക് താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത് ആയി റിപ്പോർട്ട്. ബയേണിന്റെ എതിരില്ലാത്ത 3 ഗോൾ പരാജയത്തിന് ശേഷം സാദിയോ മാനെ സഹതാരം ലീറോയ്‌ സാനെയുടെ മുഖത്ത് അടിച്ചു എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന് ഇടയിൽ താരങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു.

മാനെ

തന്നോട്‌ സാനെ സംസാരിച്ച രീതി ഇഷ്ടപ്പെടാത്ത മാനെ മത്സര ശേഷം ഡ്രസിങ് റൂമിൽ വച്ചു താരത്തിന്റെ മുഖത്ത് അടിച്ചു എന്നാണ് റിപ്പോർട്ട്. തുടർന്ന് സഹതാരങ്ങൾ ഇരുവരെയും പിടിച്ചു മാറ്റുക ആയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ 3-0 ന്റെ ആദ്യ പാദ പരാജയത്തിന് ശേഷം ജർമ്മനിയിൽ രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ശ്രമിക്കുന്ന തോമസ് ടൂഹലിന് താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പുതിയ തലവേദന ആവും സമ്മാനിക്കുക.

Exit mobile version