അത്ലറ്റിക്കോയുടെ പ്രതിരോധ ബസ് മതിയായില്ല, ഡിബ്രുയിനയുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

Img 20220406 021026

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് പൂട്ട് തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കണ്ടത് തീർത്തും സിമിയോണിയുടെ ടീമിന്റെ ഡിഫൻസീവ് പ്രകടനമായുരുന്നു. ഡിഫൻസീവ് ബ്ലോക്ക് തീർത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡ് അവരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞു. ആദ്യ പകുതിയിൽ 73% പൊസഷൻ സിറ്റിക്ക് ഉണ്ടായി എങ്കിലും ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയില്ല. ഒബ്ലകിനെ പരീക്ഷിക്കാനും അവർക്ക് ആയില്ല.20220406 020512

രണ്ടാം പകുതിയിലും അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസീവ് ടാക്ടിക്സ് തുടർന്നു. അവസാനം 70ആം മിനുറ്റിൽ കെവിൻ ഡിബ്രുയിന ആ പ്രതിരോധ കോട്ട തകർത്തു. ഫിൽ ഫോഡന്റെ പാസ് സ്വീകരിച്ചായിരുന്നു ഡിബ്രുയിന്റെ ഗോൾ. ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ഈ ഗോൾ മതിയായി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ഉറപ്പാകാൻ.

ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ രണ്ടാം പാദ ക്വാർട്ടർ മത്സരം നടക്കും.

Previous articleവലിയ ഓഫറുകൾ നിരസിച്ചു, അറോഹോ ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചു
Next articleപോർച്ചുഗലിലെ ആദ്യ പാദം ലിവർപൂളിന് സ്വന്തം, ഇനി ബാക്കി ആൻഫീൽഡിൽ