Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി

മാഞ്ചസ്റ്റർ യുണൈറ്റഡ് പിഎസ്ജിക്ക് മുന്നിൽ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പാദത്തിൽ കനത്ത തോൽവി നേരിട്ടിരുന്നു. പ്രതിരോധ നിരയിലെ കിംപെമ്പയും സൂപ്പർ താരം കിലിയൻ എമ്പാപെയും നേടിയ ഗോളുകളിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് യുണൈറ്റഡ് പരാജയം രുചിച്ചത്. ഒലെയുടെ കീഴിലെ യുണൈറ്റഡിന്റെ ആദ്യത്തെ പരാജയവും ആയിരുന്നു ഇത്.

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏകദേശം അവസാനിച്ച മട്ടിൽ നിൽക്കുന്ന യുണൈറ്റഡിന് വലിയ നാണക്കേട് കൂടെയായി ഇന്നലത്തെ തോൽവി. യുണൈറ്റഡിന്റെ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ഹോം ഗ്രൗണ്ടിൽ നേരിടുന്ന ഏറ്റവും വലിയ തോൽവി ആയി ഇത്. ഇതിനു മുൻപ് ഒരു ഹോം മത്സരത്തിൽ പോലും യുണൈറ്റഡ് ഒന്നിൽ കൂടുതൽ ഗോളുകൾക്ക് തോൽവി നേരിട്ടുണ്ടായിരുന്നില്ല.

Exit mobile version