ഇതെന്റെ പിഴ!! മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളോട് മാപ്പ് പറഞ്ഞ് പോഗ്ബ

കഴിഞ്ഞ ദിവസം പി എസ് ജിക്ക് എതിരായ മത്സര ശേഷം പോൾ പോഗ്ബ വികാരാതീതൻ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ. പി എസ് ജിക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. കളിയുടെ അവസാനം പോഗ്ബയ്ക്ക് ചുവപ്പ് കാർഡും ലഭിച്ചിരുന്നു. ചുവപ്പ് കാർഡ് കിട്ടി ഡ്രസിങ് റൂമിൽ എത്തിയ പോഗ്ബ ഡ്രസിങ് റൂമിലെ വാതിലുകൾക്ക് അടിച്ച് ബഹളമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

തന്റെ ചുവപ്പ് കാർഡ് ടീമിനെ മൊത്തം പിറകോട്ട് ആക്കി എന്ന ചിന്ത പോഗ്ബയെ അലട്ടിയെന്നും ഈ ചുവപ്പ് കാർഡും മത്സര ഫലവും തന്റെ തെറ്റാണെന്ന് പോഗ്ബ അംഗീകരിച്ചു എന്നും മാഞ്ചസ്റ്റർ ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മത്സരശേഷം മൊത്തം ടീമംഗങ്ങളോടും പോഗ്ബ ചുവപ്പ് കാർഡ് വാങ്ങിയതിൽ ക്ഷമ ചോദിച്ചു.

ചുവപ്പ് കാർഡ് വാങ്ങിയ പോഗ്ബ ഇല്ലാതെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസിലേക്ക് രണ്ടാം പാദത്തിനായി പോവുക.