ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി തോറ്റു, നാപോളി യൂറോപ്പ ലീഗിലേക്ക്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. ശാക്തറാണ് മാഞ്ചസ്റ്റർ സിറ്റിയെ 2-1 ന് തോൽപിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ മാഞ്ചസ്റ്റർ സിറ്റി നോക്ഔട്ടിലേക്ക് യോഗ്യത നേടി. പക്ഷെ ഗ്രൂപ്പിലെ വമ്പന്മാരായ നാപോളി ഇന്ന് 2-1 ന് ഫെയർനോദിനോട് തോൽവി വഴങ്ങിയതോടെ മൂന്നാം സ്ഥാനത്തായി ചാംപ്യൻസ് ലീഗിന് പുറത്തായി. ഏപ്രിലിന് ശേഷം ആദ്യമായാണ് സിറ്റി ഒരു മത്സരം തോൽക്കുന്നത്.

മാഞ്ചസ്റ്റർ ഡെർബി മുന്നിൽ കണ്ട് പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് പെപ് ഗാർഡിയോള ടീമിനെ ഇറക്കിയത്. ഫിൽ ഫോടന് അരങ്ങേറ്റം നൽകിയ പെപ് ഗുണ്ടകൻ, യായ തുറെ, ഡാനിലോ, യായ തുറെ, ,അടറാബിയോ, മൻഗാല എന്നിവർക്കും അവസരം നൽകി.  അപകടകാരികളായ അഗ്യൂറോ, ഡു ബ്രെയ്‌നെ, ഡേവിഡ് സിൽവ എന്നിവരൊന്നും ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റിയെ 26 ആം മിനുട്ടിൽ ബെർനാർഡ് ഞെട്ടിച്ചു. മികച്ചൊരു ഗോളിൽ ശാക്തർ മുന്നിലെത്തി. ഏറെ വൈകാതെ സിറ്റി ഗോളി എഡേഴ്സന്റെ പിഴവ് മുതലെടുത്ത്‌ ഇസ്മൈലി ശാക്തറിനെ 2 ഗോളുകൾക്ക് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അഗ്യൂറോയെ ഇറക്കിയെങ്കിലും 90 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി അഗ്യൂറോ ഗോളാകുമ്പോൾ ഏറെ വൈകിയിരുന്നു. പ്രധാന താരങ്ങൾ ഇല്ലാതെ വഴങ്ങിയ തോൽവി ആണെങ്കിലും ഡെർബിക്ക് മുന്നോടിയായി തോൽവി വഴങ്ങിയത് അവരുടെ ആത്മവിശ്വാസത്തിൽ കോട്ടം വരുത്തിയേക്കും.

സ്വന്തം മൈതാനത്താണ് ഫെയർനൂദ് നാപോളിയെ 2-1 ന് തോൽപിച്ചത്. സിറ്റി ശാക്തറിനെതിരെ ജയിക്കുകയും നാപോളിക്ക് ഫെയർനൂദ് ന് എതിരെ ജയിക്കാനാവുകയും ചെയ്താൽ നോകൗട്ട് സാധ്യത ഉണ്ടായിരുന്ന നാപോളിക്ക് പക്ഷെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം മാത്രമാണ് നേടാനായത്. നാപോളിക്ക് യൂറോപ്പ ലീഗിൽ കളിക്കാനാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement