ചാമ്പ്യൻസ് ലീഗിലും കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിലും ജയം. ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീമായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിനെ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിൽ ജയം കണ്ടെത്തിയതോടെ പ്രീ ക്വർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ചാമ്പ്യൻസ് ലീഗിലെ ജയം മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 19മത്തെ ജയം കൂടിയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആദ്യ പകുതിയിൽ ബെർണാർഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഗബ്രിയേൽ ജെസൂസിലൂടെ രണ്ടാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ തങ്ങളുടെ വിജയം ഉറപ്പിക്കുകയായിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ കെവിൻ ഡി ബ്രൂയ്നെ സെർജിയോ അഗ്വേറൊ എന്നിവർ ആദ്യ ഇലവനിൽ ഇല്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന് ഇറങ്ങിയത്.

Exit mobile version