Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റതിൽ തനിക്ക് യാതൊരു അത്ഭുതവും ഇല്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ വലൻസിയയോട് പരാജയപ്പെട്ടതിൽ തനിക്ക് യാതൊരു അത്ഭുതവുമില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ വലൻസിയയോട് തോറ്റത്.മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ വലൻസിയയോട് തോൽക്കുന്നത്. ഇന്നലെ പരാജയപ്പെട്ടതിൽ അത്ഭുതം ഇല്ല എന്ന് പറഞ്ഞ മൗറീനോ ഈ കളിയിൽ നിന്ന് താൻ പുതുതായി ഒന്നും പഠിച്ചില്ല എന്നും പറഞ്ഞു.

ഇന്നലെ യുണൈറ്റഡ് അവസാനം നല്ല കളി കളിച്ചത് താൻ വരുത്തിയ മാറ്റം കൊണ്ടാണെന്ന് ജോസെ പറഞ്ഞു. എന്നാൽ ആ മാറ്റങ്ങൾ വരുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ജോസെ പറഞ്ഞു. തനിക്ക് അടുത്ത വലിയ മത്സരം ഉള്ളതു കൊണ്ട് ആ മൂന്നു താരങ്ങളെയും കളിപ്പിക്കെണ്ട എന്നായിരുന്നു കരുതിയത്. ജോസെ പറഞ്ഞു. ലിംഗാർഡ്, റാഷ്ഫോർഡ്, യങ് എന്നിവരെയാണ് ഇന്നലെ മൗറീനോ സബ്ബായി ഇറക്കിയത്. ഇതിൽ റാഷ്ഫോർഡ് ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.

ഇന്നലെ വിജയിച്ചിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാമത് എത്തുമായിരുന്നു.

Exit mobile version