Site icon Fanport

മാഞ്ചസ്റ്റിന്റെ തിരിച്ചുവരവ് ചരിത്രത്തിലെ ആദ്യത്തേത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ നടത്തിയ തിരിച്ചുവരവ് ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ തിരിച്ചുവരവാണ്. പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടിൽ 2-0 എന്ന സ്കോറിന് ആദ്യ പാദം പരാജയപ്പെട്ട ഒരു ടീമും ഇതിനു മുമ്പ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് കടന്നിട്ടില്ല.

എന്നാൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസിൽ ചെന്ന 3-1ന്റെ വിജയം നേടുകയും അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തു. ഇത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഇതിനു മുമ്പ് 107 മത്സരങ്ങളിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ പദത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച് 2-0ന് പിറകിൽ പോയിട്ടുണ്ട്. പക്ഷെ അന്നൊന്നും ഒരു ടീമിനും രണ്ടാം പാദത്തിൽ തിരിച്ചുവരവ് നടത്താൻ പറ്റിയിരുന്നില്ല.

Exit mobile version