
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിൽ പരിക്ക് വില്ലനായി തുടങ്ങുകയാണ്. കഴിഞ്ഞ ആഴ്ച മിഡ്ഫീൽഡർ പോഗ്ബയെ നഷ്ടപ്പെട്ട മാഞ്ചസ്റ്ററിന് നാളെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങുമ്പോൾ ചുരുങ്ങിയത് മൂന്നു മാറ്റങ്ങളെങ്കിലും പരിക്ക് കാരണം നടത്തണം. മിഡ്ഫീൽഡിലെ മൗറീന്യോയുടെ ഇഷ്ട താരം ഫല്ലൈനിയും ഡിഫൻഡർമാരായ ജോൺസും അന്റോണിയോ വലൻസിയയുമാണ് നാളെ കളത്തിൽ ഇറങ്ങില്ല എന്ന് മൗറീന്യോ വ്യക്തമാക്കിയത്.
ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് ജോൺസിണും ഫെല്ലയ്നിക്കും പരിക്കു പറ്റിയത്. അന്റോണിയോ വലൻസിയയ്ക്ക് പരിക്കല്ല വിശ്രമം നൽകിയതാണ് എന്നാണ് സൂചനകൾ. ഫെല്ലിനിയും പോഗ്ബയും ഇല്ലാത്ത മിഡ്ഫീൽഡിൽ മാറ്റിച്ചിന് കൂട്ടായി ഹെരേര എത്തും. നാളെ റഷ്യയിൽ സി എസ് കെ മോസ്കോയ്ക്ക് എതിരെയാണ് മാഞ്ചസ്റ്ററിന്റെ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial