Site icon Fanport

മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ വിലക്ക് വന്നേക്കും

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു തിരിച്ചടി ലഭിക്കാൻ സാധ്യത. കഴിഞ്ഞ സീസണുകളിലായി യുവേഫയുടെ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമം ലംഘിച്ചതിനാൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അച്ചടക്ക നടപടി അണിയറയിൽ ഒരുങ്ങുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടായേക്കും എന്നാണ് അഭ്യൂഹങ്ങൾ.

ട്രാൻസ്ഫറിൽ തുക ചിലവഴിക്കുന്നതിന് യുവേഫയും ഫിഫയും നൽകിയ മാനദണ്ഡങ്ങൾ ലംഘിച്ച് ട്രാൻസ്ഫർ നടത്തിയതിനാണ് നടപടികൾ വരുന്നത്. അണ്ടർ 18 താരങ്ങളെ ഫിഫ അറിയാതെ സൈൻ ചെയ്ത വിഷയത്തിലും സിറ്റിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്ക് ലഭിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അത് വൻ നിരാശ തന്നെയാകും.

Exit mobile version