Site icon Fanport

“ചാമ്പ്യൻസ് ലീഗ് നടന്നില്ല എങ്കിൽ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന് നൽകണം

ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ ഇനി നടന്നില്ല എങ്കിൽ ആ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന് നൽകണം എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ്. വിചിത്രമായ വാദമാണ് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റായ എൻറികെ സെരെസോ പറയുന്നത്. ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ പരാജയപ്പെടുത്തി പുറത്താക്കിയത് അത്ലറ്റിക്കോ മാഡ്രിഡ് ആണെന്നു. അതുകൊണ്ട് തന്നെ കിരീടം തങ്ങളാണ് അർഹിക്കുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൊറോണ കാരണം ഫുട്ബോൾ സീസൺ നിർത്തി വെക്കുന്നതിന് ഒരു ദിവസം മുമ്പ് ആയിരുന്നു നാടകീയമായ മത്സരത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. സെരെസോയുടെ ഈ വാദം വലിയ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റു വാങ്ങുന്നത്.

Exit mobile version