Site icon Fanport

ലിയോണെ മറികടക്കാനാകുമോ? യുവന്റസ് ഇന്ന് ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നു

ചാമ്പ്യൻസ് ലീഗിൽ ഇന്ന് സാരിയുടെ യുവന്റസിന് ജീവൻ മരണ പോരാട്ടമാണ്. ഇന്ന് ടൂറിനിൽ വെച്ച് ഫ്രഞ്ച് ക്ലബായ ലിയോണിനെ ആണ് യുവന്റസ് നേരിടുന്നത്. ആദ്യ പാദത്തിൽ ഫ്രാൻസിൽ വെച്ച് 1-0ന്റെ പരാജയം യുവന്റസ് നേരിട്ടിരുന്നു. ഇന്ന് അത് മറികടക്കാൻ ഉറച്ചാണ് യുവന്റസ് ഇറങ്ങുന്നത്. എന്നാൽ ഇന്ന് അവരുടെ പ്രധാന താരമായ ഡിബാല ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. പരിക്കിന്റെ പിടിയിൽ ഉള്ളാ ഡിബാല ഫിറ്റ്നെസ് വീണ്ടെടുത്തു എങ്കിലും ഇന്ന് ബെഞ്ചിൽ ഇരിക്കാനാണ് സാധ്യത.

യുവന്റസിന്റെ ഒരുപാട് കാലത്തെ ചാമ്പ്യൻസ് ലീഗ് സ്വപ്നം തകരാതെ നോക്കാനുള്ള ബാധ്യത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആയിരിക്കും. റൊണാൾഡോയെ യുവന്റസ് സൈൻ ചെയ്തത് തന്നെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യം വെച്ചായിരുന്നു. റൊണാൾഡോ മികച്ച ഫോമിൽ ആണെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് യുവന്റസിന്റെ വലിയ പ്രശ്നമാണ്. രാത്രി 12.30നാണ് മത്സരം.

Exit mobile version