റയൽ മാഡ്രിഡിനെതിരെ ലുകാകു കളിക്കില്ല

നാളെ ചാമ്പ്യൻസ് ലീഗിൽ വലിയ മത്സരത്തിനായി ഇന്റർ മിലാൻ ഇറങ്ങുമ്പോൾ ഒപ്പം അവരുടെ സ്റ്റാർ സ്ട്രൈക്കർ ലുകാകു ഉണ്ടാവില്ല‌. റയൽ മാഡ്രിഡിനെ നേരിടാനായി മാഡ്രിഡിലേക്ക് യാത്ര തിരിച്ച ഇന്റർ മിലാൻ സ്ക്വാഡിൽ ലുകാകു ഇല്ല. പരിക്ക് ആണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. മസി ഇഞ്ച്വറി ആണ്‌. താരം രണ്ട് ആഴ്ച കൂടെ പുറത്തിരുന്നേക്കും.

പാർമയ്ക്ക് എതിരായ ഇന്റർ മിലാൻ മത്സരത്തിൽ ലുകാകു ഉണ്ടായിരുന്നില്ല. റയൽ മാഡ്രിഡിന് എതിരായ മത്സരം മാത്രമല്ല ഇറ്റാലിയ ലീഗിലെ ഇന്ററിന്റെ അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിലും ലുകാകു ഉണ്ടാവാൻ ഇടയില്ല. ഇന്റർ മിലാനു വേണ്ടി ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ നേടാൻ ലുകാകുവിനായിരുന്നു.

Exit mobile version