Site icon Fanport

ലുകാകു യുവന്റസിനെതിരെ കളിക്കില്ല, മാഞ്ചസ്റ്റർ ഡെർബിക്കും സംശയം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകുവിന്റെ പരിക്ക് മാറിയില്ല. താരം ഇന്ന് യുവന്റസിനെതിരെ നടക്കുന്ന നിർണായ മത്സരത്തിൽ ടീമിൽ ഉണ്ടാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ തന്നെയാണ് ലുകാകു ഇന്ന് ഉണ്ടാവില്ല എന്ന് പറഞ്ഞത്. ഇന്ന് മാത്രമല്ല മാഞ്ചസ്റ്റർ ഡെർബിയിലും ലുകാകു കളിക്കുന്ന കാര്യം സംശയമാണെന്നും മൗറീനോ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ബോർണമതിനെതിരെ ബെഞ്ചിൽ വരെ ലുകാകു ഉണ്ടായിരുന്നില്ല. ട്രെയിനിങിനിടെ മസിലിനേറ്റ പരിക്കാണ് ലുകാകുവിനെ വലക്കുന്നത്. സീസണിൽ മോശം ഫോമിൽ ആയിരുന്നു ലുകാകു. കഴിഞ്ഞ കളിയിലെ പോലെ ഇന്ന് യുവന്റസിനെതിരെയും സാഞ്ചേസാകും ലുകാകുവിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിനെ നയിക്കുക.

Exit mobile version