ഗോൾ മഴക്ക് അവസാനം വിജയവുമായി ലൈപ്സിഗ്

20201203 015433
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ നടന്ന നിർണായക പോരാട്ടത്തിൽ ജർമ്മൻ ക്ലബായ ലൈപ്സിഗിന് വിജയം. ഇന്ന് തുർക്കിയിൽ വെച്ച് ഇസ്താംബുൾ ബസക്ഷിയറിനെ നേരിട്ട ലൈപ്സിഗ് ഏഴു ഗോളുകൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ലൈപ്സിഗ് വിജയിച്ചത്. 26ആം മിനുട്ടിൽ ഒരു ഡിഫ്ലക്റ്റഡ് ഗോളുമായി പൗൾസനാണ് ലൈപ്സിഗിനെ മുന്നിൽ എത്തിച്ചത്.

43ആം മിനുട്ടിൽ മുകെയെലെ ലൈപ്സിഗിന് രണ്ടാം ഗോൾ നേടിക്കൊടുത്തു. പിന്നാലെ ഇസ്താംബുൾ ടീം തിരിച്ചടിച്ചു. 45ആം മിനുട്ടിൽ കഹ്വെകി ആണ് ബസക്ഷയിർക്ക് പ്രതീക്ഷ നൽകിയത്. 66ആം മിനുട്ടിൽ ഓൽമോയുടെ ഗോൾ വീണ്ടുൻ ലൈപ്സിഗിന് രണ്ട് ഗോൾ ലീഡ് നൽകി. സ്കോർ 3-1. പിന്നെ വീണ്ടും കഹ്വെകി വല കുലുക്കി. സ്കോർ 3-2. 85ആം മിനുട്ടിൽ കഹ്വെകി ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ സ്കോർ 3-3.

പൊരുതി സമനില നേടിയ ആശ്വാസത്തിൽ ബസക്ഷിയർ ഇരിക്കെ ലൈപ്സിഗിന്റെ വിജയ ഗോൾ എത്തി. ഇഞ്ച്വറി ടൈമിൽ സൊർലോത് ആണ് വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ എട്ടു പോയിന്റുമായി ലൈപ്സിഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി.

Advertisement