ഗലാറ്റസറയെ പരാജയപ്പെടുത്തി ലോക്കൊമൊട്ടീവ് മോസ്‌കോ

ചാമ്പ്യൻസ് ലീഗിൽ ഗലാറ്റസറയെ പരാജയപ്പെടുത്തി ലോക്കൊമൊട്ടീവ് മോസ്‌കോ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക്കൊമൊട്ടീവ് മോസ്കോയുടെ ജയം. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയമാണ് ലോക്കൊമൊട്ടീവ് മോസ്‌കോ ഇന്ന് നേടിയത്.

2004 മാർച്ചിന് ശേഷമുള്ള റഷ്യൻ ക്ലബ്ബിന്റെ ആദ്യ ജയമാണിത്. ക്രൈച്ചോവിയാകും വ്ലാദിസാവ് ഇഗ്നറ്റിയെവ് എന്നിവരാണ് മോസ്‌കോയ്ക്ക് വേണ്ടി ഗോളടിച്ചത്. യൂറോപ്പ ലീഗിനായുള്ള പോരാട്ടത്തിന്റെ പ്രമുഖമാണ് ഇന്നത്തെ ജയത്തോടു കൂടി ലോക്കൊമൊട്ടീവ് തുറന്നത്. ലോക്കൊമൊട്ടീവ് ജയിച്ചതോടു കൂടി ഷാൽകെയും എഫ്‌സി പോർട്ടോയും നോക്ക്ഔട്ടിലേക്ക് കടന്നു.

Exit mobile version