
ലിവർപൂൾ – റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ലിവർപൂൾ ഗോൾ കീപ്പർ ലോറിസ് കരിയസിനു തലയ്ക്ക് പരിക്കേറ്റിരുന്നെന്നു മെഡിക്കൽ റിപ്പോർട്ട്. ലോറിസ് കരിയസിന്റെ പിഴവുകളാണ് റയലിന്റെ വിജയത്തിലേക്ക് മത്സരം നയിച്ചത്. മത്സരത്തിലെ രണ്ടു ഗോളുകൾ പിറന്നത് ലോറിസ് കരിയസിന്റെ പിഴവ് മൂലമാണ്. ക്വീവിലെ 3 -1 തോൽവിക്ക് പിന്നാലെ ഒട്ടേറെ പഴി ജർമ്മൻ ഗോൾ കീപ്പർ ലോറിസ് കരിയസ് കേൾക്കേണ്ടി വന്നിരുന്നു. മസാച്യുസെറ്റ് ജനറൽ ഹോസ്പിറ്റലാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടത്.
ബെൻസിമയുടെ ഗോളിന് വഴിയൊരുക്കിയതും ബെയ്ലിന്റെ തകർപ്പൻ ഷോട്ടിനെ തടുക്കാനാവാത്തതും ലോറിസ് കരിയസിനെതിരെ ഫുട്ബോൾ ആരാധകരെ തിരിച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ തലയ്ക്കേറ്റ പരിക്ക് ലോറിസ് കരിയസിന്റെ പെർഫോമൻസിനെ തകിടം മരിച്ചെന്നു പറയാം. അതെ സമയം ലോറിസ് കരിയസിന്റെ പരിക്കിന്റ പിന്നിലും റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് തന്നെയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റാമോസിന്റെ എൽബോ ലോറിസ് കരിയസിനെറ്റ് വാങ്ങേണ്ടി വന്നിരുന്നു. അല്പ സമയത്തിന് ശേഷമാണ് ബെൻസിമ ലോറിസ് കരിയസിന്റെ പിഴവ് മുതലെടുത്ത് ഗോളടിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial