“ഒരു വിജയം കൊണ്ട് ലിവർപൂളിലെ പ്രശ്നങ്ങൾ തീർന്നു എന്ന് കരുതുന്നില്ല”

Img 20210217 111946

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിന് എതിരായ വിജയം ലിവർപൂളിന് വലിയ ആശ്വാസമാണ്. അവസാന കുറച്ചു കാലമായി ദയനീയ ഫോമിൽ ആയിരുന്നു ലിവർപൂൾ. ഇന്നലെ നേടിയ വിജയം ലിവർപൂളിന് ആത്മവിശ്വാസം തിരികെ നൽകിയേക്കും. എന്നാൽ ഇന്നലത്തെ വിജയം കൊണ്ട് പ്രശ്നങ്ങൾ തീർന്നു എന്ന് കരുതാൻ ആകില്ല എന്ന് ക്ലോപ്പ് പറഞ്ഞു. തങ്ങൾ ചെറിയ കുട്ടികൾ അല്ല. അതുകൊണ്ട് ഒരു വിജയം ഒന്നും മാറ്റില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

അവസാന മത്സരത്തിലെ പരാജയത്തോടെ എല്ലാവരും പറഞ്ഞത് ലിവർപൂളിന്റെ സീസൺ അവസാനിച്ചു എന്നായിരുന്നു. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷ സജീവമായിരിക്കുന്നു. ക്ലോപ്പ് പറഞ്ഞു. എന്നാൽ ടീം നല്ല ഫുട്ബോൾ വീണ്ടും കളിച്ചു എന്നതിൽ സന്തോഷം ഉണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു

Previous articleസെമിയിൽ എത്താതെ ബാർട്ടി വീണു, സെമിയിൽ മുചോവയും ബ്രാഡിയും നേർക്കുനേർ വരും
Next articleകൈല്‍ ജാമിസണ്‍ അടുത്ത ആന്‍ഡ്രേ റസ്സല്‍ ആയേക്കാം – ഗൗതം ഗംഭീര്‍