പോർച്ചുഗൽ ഹോം ആക്കി ലിവർപൂൾ, ഗോൾ പൂരം!!

Img 20210929 021827

ഈജിപ്ഷ്യൻ മജീഷ്യൻ സലായുടെയും ബ്രസീലിയൻ താരം ഫർമീനോയുടെയും ഇരട്ട ഗോളുകളുടെ ബലത്തിൽ ലിവർപൂളിന് വലിയ വിജയം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പോർട്ടോയെയും പരാജയപ്പെടുത്തി കൊണ്ട് ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് പോർച്ചുഗലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂൾ വിജയം. ഈ സീസൺ ഗംഭീരമായ ഫോമിൽ തുടങ്ങിയ മൊ സലാ ആണ് 18ആം മിനുട്ടിൽ ലിവർപൂളിന് ലീഡ് നൽകിയത്. ആദ്യ പകുതിയുടെ അവസാനം വലതു വിങ്ങിൽ നിന്ന് മിൽനർ നൽകിയ പാസിൽ നിന്ന് മാനെ ലിവർപൂളിന്റെ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയിൽ അറുപതാം മിനുട്ടിൽ സലാ വീണ്ടും ഗോൾ നേടി. കർടിസ് ജോൺസിന്റെ പാസ് സ്വീകരിച്ചായിരുന്നു സലായുടെ രണ്ടാം ഗോൾ. താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ മുപ്പത്തി ഒന്നാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം 77ആം മിനുട്ടിലും 81ആം മിനുട്ടിലും ആയിരുന്നു ഫർമീനോയുടെ ഗോളുകൾ.

ഈ വിജയത്തോടെ ലിവർപൂൾ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ആദ്യ മത്സരത്തിൽ അവർ മിലാനെയും തോൽപ്പിച്ചിരുന്നു. പോർട്ടോക്ക് രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 1 പോയിന്റ് മാത്രമെ ഉള്ളൂ.

Previous articleയാ ഷെരീഫ്!!! റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ച് ചാമ്പ്യൻസ് ലീഗിലെ പുതുമുഖക്കാർ
Next articleലെയ്പ്സിഗിനെ വീഴ്ത്തി ക്ലബ്ബ് ബ്രൂഷെ