Site icon Fanport

ജീവൻമരണ പോരാട്ടത്തിന് ലിവർപൂളും നപോളിയും ഇന്ന് ആൻഫീല്ഡിൽ

ചാമ്പ്യൻസ് ലീഗിൽ ആൻഫീൽഡ് ഇന്ന് മറ്റൊരു ചാമ്പ്യൻസ് ലീഗ് ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ക്ലോപ്പിന്റെ ലിവർപൂളും അഞ്ചെലോട്ടിയുടെ നപോളിയും നേർക്കു നേർ വരുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകൾക്കും ശാശ്വത്വമാവുമില്ല.

നിലവിൽ 9 പോയിന്റുമായി നപോളി ഗ്രൂപ്പിൽ ഒന്നാമതും 6 പോയിന്റോടെ ലിവർപൂൾ മൂന്നാമതും ആണ്. നപോളിയെ 1-0 എന്ന സ്കോറിനോ അല്ലെങ്കിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ വിജയിച്ചാലോ മാത്രമേ ലിവർപൂളിന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയുകയുള്ളൂ. ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോർഡ് നിലനിർത്താൻ ആവും ക്ലോപ്പിന്റെ ശ്രമം. സൂപ്പർ താരം മൊസാല മികച്ച ഫോമിലേക്ക് എത്തിയത് ക്ലോപ്പിന് തുണയാകും. സാഡിയോ മാനെ കൂടെ ടീമിലേക്ക് എത്തുന്നതോടെ ലിവർപൂൾ ശക്തമാവും.

യൂറോപ്പിലെ സമീപ കാലത്തിലെ മികച്ച റെക്കോർഡ് ആണ് നപോളിക് തുണയാവുന്നത്. പക്ഷെ അൻഫീല്ഡിൽ ലിവർപൂളിനെ വീഴ്ത്താൻ അഞ്ചെലോട്ടിയും സംഘവും നന്നായി വിയർപ്പൊഴുക്കേണ്ടി വരും എന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം രാത്രി 1.30ന് ആണ് മത്സരം നടക്കുക.

Exit mobile version