Site icon Fanport

ലിവർപൂളിന് വൻ തിരിച്ചടി, നാബി കേറ്റ രണ്ട് മാസത്തേക്ക് കളിക്കില്ല

ചാമ്പ്യൻസ് ലീഗിനായും പ്രീമിയർ ലീഗ് കിരീടത്തിനായും ജീവന്മരണ പോരാട്ടം ബാക്കിയുള്ള ലിവർപൂളിന് വം തിരിച്ചടി. മധ്യനിരയിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗിനിയ താരം നാബി കേറ്റ ഇനി ഈ സീസണിൽ കളിക്കില്ല. ബാഴ്സലോണക്ക് എതിരായ സെമിയുടെ ആദ്യ പാദത്തിൽ ഏറ്റ പരിക്കാണ് കേറ്റയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്.

താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും രണ്ട് മാസമെങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും എന്നും ക്ലോപ്പ് ഇന്ന് പറഞ്ഞു. ഇനി ബാഴ്സലോണക്ക് എതിരെ രണ്ടാം പാദത്തിൽ 3-0ന്റെ ലീഡ് മറികടക്കേണ്ട ലിവർപൂളിന് പ്രീമിയർ ലീഗിലും രണ്ട് വൻ മത്സരങ്ങളാണ് വരാൻ ഉള്ളത്. ലിവർപൂളിന് മാത്രമല്ല കേറ്റയുടെ പരിക്ക് പ്രശ്നമാവുക. ആഫ്രിക്കൻ നാഷൺസ് കപ്പ് വരാനുള്ളതിനാൽ ഗിനിയക്കും നാബി കേറ്റയുടെ അഭാവം വലിയ പ്രയാസം നൽകും.

Exit mobile version