ലിവർപൂളിനെ സമനിലയിൽ കുരുക്കി മിജുലാന്റ്

20201118 202950
Credit: Twitter

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ സമനിലയിൽ കുരുക്കി മിജുലാന്റ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ഡെന്മാർക്കിൽ ഏറെ മാറ്റങ്ങളുമായാണ് ജർഗൻ ക്ലോപ്പ് ലിവർപൂളിനെ ഇറക്കിയത്. രണ്ട് താരങ്ങൾക്ക് ചാമ്പ്യൻസ് ലീഗുൽ അരങ്ങേറ്റത്തിന് അവസരം നൽകിയ ക്ലോപ്പിന് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കളിയുടെ ആദ്യ മിനുട്ടിൽ തന്നെ മിജുലാന്റിനെതിരെ മൊഹമ്മദ് സലാ ഗോളടിച്ചു. 55 സെക്കന്റുകൾക്കുള്ളിൽ ഡെന്മാർക്ക് ടീമിന്റെ പ്രതിരോധ താരങ്ങളെ കാഴ്ച്ചക്കാരാക്കി സലാ ഗോൾ വല കുലുക്കുകയായിരുന്നു. വൈകാതെ തന്നെ ലീഡുയർത്താനൊരവസരം ജോട്ടക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പോരാട്ട വീര്യം കൈവിടാതെ പൊരുതിയ മിജുലാന്റ് അലക്സാണ്ടർ സ്കോൾസിന്റെ പെനാൽറ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയിൽ നാല് ജയങ്ങളും 13 പോയന്റുമായാണ് ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് കടക്കുന്നത്.